Tuesday, April 12, 2011

സന്യാസി

നീ എന്തേ സന്യസിക്കാന്‍ പോവുകയാണോ ? ഓര്‍കുട്ടിലെ ഫോട്ടോയുടെ കമന്റ്‌ കണ്ടപ്പോള്‍ ആണ് ഒരു പഴയ യാത്ര ഓര്‍ത്തത്‌ ,കണ്ട ഒരു സന്യസിയേയും, കമ്പനിയുടെ ചിലവില്‍ ആദ്യമായ് എ.സി കമ്പര്‍ത്മെന്റില്‍ യാത്രചെയ്യുകയാണ് ,കഴിവതും ആരോടും മിണ്ടാതെ കയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ വായിച്ചും ,പുറംകാഴ്ചകള്‍ കണ്ടും ഒന്നര ദിവസം കഴിഞ്ഞു അപ്പോളേക്കും ഇങ്ങോട്ടുവരുന്ന ചോദ്യങ്ങള്‍ക്ക് ഔചിത്യത്തിന്റെ പേരില്‍ ഉള്ള മറുപടി നല്‍കി അടുത്ത് കഴിഞ്ഞു പോയിരുന്നു പലരോടും മൂന്നു ദിവസത്തെ യാത്ര ട്രെയിനില്‍ തന്നെ ആയിരുന്നതുകൊണ്ട് രില്വയുടെ അനാസ്ഥയെ കുരീചു ആയിരുന്നു പലതും ,പന്റ്രി ഇല്ലാത്തതു, അനവസ്യമായ് പലസ്ഥലത്തും പിടിച്ചിടുന്നത്... അങ്ങനെ ഒരു നോക്കില്‍ തന്നെ നല്ല ഒരു സന്യാസിയുടെ ലക്ഷണം തോന്നിക്കുന്ന ഒരു സ്വമിജിയും ഉണ്ടായിരുന്നു കൂടെ..ഒരു ബഹുമാനം തോന്നിയതിനാലോ.. മിണ്ടിയിരുന്നില്ല പിന്നെ അദ്ദേഹത്തോടൊപ്പം അവസാന സ്റ്റോപ്പ്‌ വരെയും എന്റെ യാത്ര ഉണ്ടായിരുന്നതിനാല്‍ പതുക്കെ സംസാരിച്ചു തുടങ്ങി...ഹരിദ്വാരിലെക്കനത്രേ.. ഏറെ നള ആയി ഞാനും പോകണം എന്ന് കരുതിയിരുന്ന ഒരു പുണ്യ സ്ഥലി. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു യാത്ര തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടു ആകുന്നു.. അച്ഛന്‍.അമ്മ ,ഭാര്യ, മക്കള്‍ ..എങ്ങനെ?എന്തിനുഎന്നീ ചോദ്യങ്ങള്‍ തോന്നിയെങ്കിലും ചോദിച്ചില്ല.. എങ്കിലും ചോദിച്ചു പൊയി "ഇടയ്ക്കു അവരെ വഴിയില്‍ എങ്കിലും വച്ച് കാനരില്ലേ.. അങ്ങനെ കണ്ടാല്‍.. മിണ്ടാരുണ്ടോ? "ഇല്ല "ഉത്തരം കുറച്ചു കടുത്തതാരുന്നു ,അല്പം ബഹുമാനം കുറഞ്ഞുവോ..വൈകി എത്തുന്ന പ്രഭാത ഭക്ഷണം .. ഹിന്ദിയിലുള്ള ഒരു ചെറിയ വിവരണതോടെ..കൈയില്‍ ഉണ്ടാരുന്ന ബിസ്സുടും, ബ്രെഡും കഴിച്ചതിനാല്‍ വലിയ വിസപ്പു തോന്നിയിരുന്നില്ല ,അദ്ദേഹം റൊട്ടി ഓര്‍ഡര്‍ ചെയ്യുന്നത് കണ്ടു ,വിലയെ ചൊല്ലി എന്തോ വക്കും പറയുന്നത് കേട്ടു..കാസര്ഗോടുള്ള ഏതോ ആശ്രമത്തില്‍ നാലു നേരവും ആഹാരം ഫ്ര്ര്‍ ആണത്രെ ..പിന്നെ ഉടുപ്പിയിലും അങ്ങനെ ഉണ്ടത്രേ.. കഴിച്ചു പഅറ്റം അടുത്തുള്ള സീറ്റിന്റെ അടിയിലേക്ക് തള്ളി വച്ച്കൈ തുടച്ചു റൊട്ടിയുടെ വലുപ്പതിനെയും കനതിനെയും സംബന്ധിച്ച ഹെല്‍ത്ത്‌ ദിപ്പര്‍ത്മെന്റ്റ് ന്റെ പുതിയ അളവ് തൂക്കങ്ങള്‍ നിരത്തി..bahumanam ithire kuranjuvo..
.. . കൈയിലെ ഏറ്റവും പുതിയ മൊബൈലില്‍ നിന്നും പുറത്തുള്ള ശിഷ്യന്‍ മാരുടെ മെയില്‍ നെ കുറിച്ച് വാചാലനായി.. ഹരിദ്വാറില്‍ സ്വന്തമായി ഫ്ലാറ്റ് ഉള്ള ഏക സന്യാസി തന്‍ മാത്രം ആണന്നു..(ബാക്കി എല്ലാരും ദരിദ്രവാസികള്‍ അനന്നുള്ള വ്യന്ഗം)വൃത്യും വെടിപ്പും ഇല്ലാത്ത ചീപ്പ്‌ സന്യാസി മാരെ കുറിച്ച് വീണ്ടും വാചാലത..സ്റ്റോപ്പ്‌ അടുക്കാഅരവുന്നു.. സന്യാസിമാരെ കുറിച്ചുള്ള പൊതുവായ ബോധത്തിന് ഇനിയും ഇടിവ് വരരുതെന്ന് ആഗ്രഹിക്കുന്നു..പതിയെ എണീറ്റ്‌ വണ്ടി നിറുത്തുന്നതിന് മുന്‍പേ ഓടി ക്കയറിയ കൂളിക്കരോട് ചുമട്ടു തര്‍ക്കം പിന്നില്‍ നിന്ന് വളരെ ഭാരമുള്ള ഭാണ്ഡം ആണത്രേ..
മറുപടി എന്ത് അയക്കും... കമന്റിനു ..? ഒരു നിമിഷം ആലോചിച്ചു.. വീണ്ടും അതെ ചോദ്യം.. മറുപടി എന്ത് അയക്കും..?